LATEST
ചർമ്മത്തിനും കണ്ണുകൾക്കും ദോഷം, സൂര്യാതപം ഏൽക്കാനും സാദ്ധ്യത; കേരളത്തിൽ യുവി ഇൻഡക്സ് നിരക്ക് ഇവിടെ

പ്രമാടം : മനുഷ്യനും മൃഗങ്ങൾക്കും മറ്റുജീവജാലങ്ങൾക്കും ഹാനികരമാകുന്ന അൾട്രാവയലറ്റ് വികിരണതോത് സംസ്ഥാനത്ത് കൂടുതൽ കോന്നിയിൽ. മഴയേറെ ലഭിക്കുന്ന പ്രദേശമാണെങ്കിലും അൾട്രാവയലറ്റ് (യു.വി) ഇൻഡക്സ് ശരാശരിയേക്കാൾ ഉയർന്നുനിൽക്കുന്നത് ആശങ്കയാകുന്നുണ്ട്.കോന്നിയിൽ 9 മുതൽ 9.5 സൂചിക വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. മറ്റു ജില്ലകളിലിത് 9ൽ താഴെയാണ്. നിലവിൽ കോന്നിയിൽ യെല്ലോ അലർട്ടാണ്. പത്ത് ശതമാനത്തിൽ കൂടുതൽ ഉയർന്നാൽ ഓറഞ്ച് അലർട്ടും പതിനൊന്നിൽ കൂടുതൽ ഉയർന്നാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.ജില്ലയിൽ ശരാശരി 30 – 32 ഡിഗ്രിയായിരുന്ന അന്തരീക്ഷ താപനില കഴിഞ്ഞദിവസങ്ങളിൽ 36 – 37 ഡിഗ്രി സെൽഷ്യസിൽ വരെയെത്തി.സംസ്ഥാനത്ത് താപനില അളക്കുന്ന 14 സ്റ്റേഷനുകളാണുള്ളത്.
Source link


