test del 4 copy of del 3
‘ചർച്ചകളും നയതന്ത്രവും അത്യന്താപേക്ഷിതം’; വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി ∙ അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം സ്ഥാപിക്കാൻ താൽക്കാലിക വെടിനിർത്തൽ വഴിയൊരുക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു. സംഘർഷങ്ങൾ ലഘൂകരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നിലവിലുള്ള സംഘർഷത്തിന് എത്രയും വേഗം അറുതി വരുത്താൻ ചർച്ചകളും നയതന്ത്രവുമാണ് അത്യന്താപേക്ഷിതമെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ശത്രുത അവസാനിപ്പിക്കുന്നതിനുമായി അമേരിക്കയും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു സമ്മതിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഇറാൻ മുന്നോട്ടുവച്ച പത്ത് നിർദേശങ്ങൾ പ്രായോഗികമാണെന്ന് വ്യക്തമാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനുനേരെയുള്ള ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കുന്നതായി അറിയിച്ചിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് പൂർണമായും സുരക്ഷിതമായി തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ചാൽ ആക്രമണങ്ങൾ നിർത്തിവയ്ക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
Source link


