LATEST

‘ചോർച്ച പരിശോധിക്കേണ്ടത് മന്ത്രിയാണോ?, മേശയുടെ പുറത്ത് കയറി എന്ത് നാടകമാണ് കളിച്ചത്’; ചോദ്യവുമായി വിഡി സതീശൻ


കൊച്ചി: തിരഞ്ഞെടുപ്പന് മുൻപ് ജനങ്ങളെ കബളിപ്പിക്കാൻ നടത്തിയ കാപട്യമായിരുന്നു ടൗൺഷിപ്പ് ഉദ്ഘാടനമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വയനാട്ടിൽ എന്തൊരു കാപട്യമാണ് സർക്കാർ കാട്ടിയത്? പണി പൂർത്തിയാകുന്നതിന് മുൻപാണ് മുഖ്യമന്ത്രി വീടുകൾ ഉദ്ഘാടനം ചെയ്തത്. വെള്ളവും വൈദ്യുതിയും ഉൾപ്പെടെ ഒന്നും അവിടെയില്ല. നിർമ്മിച്ച വീടുകളിൽ ചോർച്ചയാണ്. ചോർച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല. ചോർച്ച പരിശോധിക്കേണ്ടത് എൻജിനീയർമാരാണ്. മന്ത്രി മേശയുടെ പുറത്ത് കയറി എന്ത് നാടകമാണ് കളിച്ചതെന്ന് വിഡി സതീശൻ ചോദിച്ചു. ‘വിള്ളലാണോ പെൻസിൽ മാർക്കാണോ എന്ന് പരിശോധിക്കുന്നത് മന്ത്രിയാണോ? മന്ത്രിക്ക് ഇതുമായി എന്ത് ബന്ധമാണുള്ളത്? രാഹുൽ ഗാന്ധി കല്ലിട്ടിട്ട് പിറ്റേ ദിവസം പണി തുടങ്ങിയില്ലെന്നതാണ് ഞങ്ങൾക്കെതിരായ ആരോപണം. അതേസമയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീടുകളിൽ ആർക്കും ഇതുവരെ താമസിക്കാനായിട്ടില്ലല്ലോ. ആളുകളെ താമസിപ്പിക്കാനുള്ള സ്ഥിതിയിലേക്ക് വീട് നിർമ്മാണം എത്തിയിട്ടില്ല.


Source link

Back to top button