CINEMA

ചോരക്കളിയുമായി ദുൽഖർ, ‘ഐ ആം ഗെയിം’ സെക്കന്റ് ലുക്ക്

ദുൽഖർ സൽമാൻ നായകനായ ‘ഐ ആം ഗെയിം’ സെക്കന്റ് ലുക്ക് പുറത്ത്.

ചോര പുരണ്ട മുഖവും കൈകളുമായി, തോക്ക് ഏന്തിയ കൈകൾ കൊണ്ട് പാതി മുഖം മറച്ചു നിൽക്കുന്ന ദുൽഖർ സൽമാനെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നു. സിനിമയിലെ 14 വർഷ യാത്രയിൽ ദുൽഖർ എന്ന കുറിപ്പോടെയാണ് പോസ്റ്റർ. ആർ.ഡി എക്സ് എന്ന ബ്ളോക് ബസ്റ്ററിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഐ ആം ഗെയിം.ദുൽഖർ സൽമാന്റെ നാല്പതാം ചിത്രം ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. . ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവരും നിർണ്ണായക വേഷത്തിൽ എത്തുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. സംഭാഷണം എഴുതുന്നത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ,ആക്ഷൻ അൻപറിവ്. ഒാണത്തിന് പാൻ ഇന്ത്യൻ റിലീസായി പ്രദർശനത്തിന് എത്തും. പി.ആർ. ഒ- ശബരി.


Source link

Related Articles

Back to top button