test del 3

ചെലവിന്‍റെ 40 ശതമാനവും ഇന്ധനത്തിന്, വില കുതിച്ചുയർന്നു; ‘തീപിടിച്ച്’ വിമാന ടിക്കറ്റുകൾ, ഗൾഫ്, യൂറോപ് യാത്രകൾക്ക് ചെലവേറും


കൊച്ചി∙ വിമാന ഇന്ധന (എടിഎഫ്) വില കുതിച്ചുയർന്നതോടെ ‘തീപിടിച്ച്’ തുടങ്ങി രാജ്യത്തെ വിമാനനിരക്കുകൾ. ഇന്ത്യൻ കമ്പനികൾക്ക് സർക്കാർ സബ്സിഡി തുടരുമെങ്കിലും വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾക്ക് ചെലവേറും. ഗൾഫ്, യൂറോപ്യൻ സെക്ടറുകളിൽ ടിക്കറ്റ് വില കുതിച്ചുയരുകയാണ്. അവധിക്കാലമായതോടെ വിവിധ നഗരങ്ങളിൽനിന്നു കേരളത്തിലേക്കുള്ള നിരക്കും കൂടി. കേന്ദ്ര പെട്രോളിയം, സിവിൽ വ്യോമഗതാഗത മന്ത്രാലയങ്ങൾ ഇടപെട്ടതോടെ യുദ്ധം മൂലമുള്ള അധിക ബാധ്യതയിൽ 25 ശതമാനത്തോളം (അഥവാ ലീറ്ററിന് 15 രൂപ) മാത്രം എടിഎഫ് വില വർധന വഴി വീണ്ടെടുക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾ തീരുമാനിക്കുകയായിരുന്നു. ഡൽഹിയിൽ എടിഎഫ് കിലോലീറ്ററിന് 1,04,927 രൂപയാണ് പുതിയ നിരക്ക്. മുംബൈയിലെ വില 98,247 രൂപ. അതേസമയം, വിദേശ റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് ആഗോളതലത്തിലെ എടിഎഫ് വിലക്കയറ്റം സൃഷ്ടിക്കുന്ന അധിക സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും.ഈ പ്രതിസന്ധി മറികടക്കാനാണു കേന്ദ്ര പെട്രോളിയം, സിവിൽ വ്യോമഗതാഗത മന്ത്രാലയങ്ങൾ ചേർന്ന് ഘട്ടംഘട്ടമായുള്ള വില വർധനയെന്ന നിർദേശം പരിഗണിച്ചതും ആഭ്യന്തര സർവീസുകൾക്കുള്ള എടിഎഫ് വില വർധന ലീറ്ററിന് 21 രൂപയെന്ന നിരക്കിൽ പരിമിതപ്പെടുത്തിയതും.


Source link

Back to top button