test del 4 copy of del 3

‘ചെറുതായൊന്നു കുടുങ്ങിപ്പോയെന്നല്ലേയുള്ളൂ, തിരിച്ചെത്തിയല്ലോ; ഇനിയും ട്രെക്കിങ്ങിനു പോവും’


കോഴിക്കോട് ∙ ‘‘ ചെറുതായൊന്നു കുടുങ്ങിപ്പോയെന്നല്ലേയുള്ളൂ. തിരിച്ചെത്തിയല്ലോ. ഇനിയും ട്രെക്കിങ്ങിനു പോവും’’ – ചെറുചിരിയോടെ ജി.എസ്. ശരണ്യ പറയുമ്പോൾ തൊട്ടടുത്തിരുന്ന് അമ്മ ഷൈലജ മകളെ മുറുക്കി കെട്ടിപ്പിടിച്ചു. അച്ഛൻ ഗോപിയുടെയും സഹോദരൻ ശ്യാമിന്റെയും മുഖത്തും പുഞ്ചിരി വിടർന്നു. കുടകിലെ തടിയൻഡമോൾബേട്ടയിൽ ട്രെക്കിങ്ങിനിടെ കാട്ടിൽ അകപ്പെട്ട ശരണ്യയെ നാലാം ദിവസമാണ്  സേനകളും ആദിവാസി സംഘവുംചേർന്നു കണ്ടെത്തിയത്. Q എവിടെ വച്ചാണ് വഴി തെറ്റിയത്
A  എനിക്കു മുന്നിൽ, കാണാവുന്ന ദൂരത്തിൽ ഒരച്ഛനും മകനും നടക്കുന്നുണ്ടായിരുന്നു. ഞാൻ നടന്നു ചെല്ലുന്നതിനിടെ അവരെ കാണാതായി. മുന്നോട്ടുപോയെങ്കിലും ആരെയും കണ്ടില്ല. ദൂരെ മറ്റൊരു മലയുടെ മുകളിൽ കുറച്ചുപേർ നിൽക്കുന്നതു കണ്ടു.  നിന്ന മലയിറങ്ങി ഇടതുവശത്തേക്കുള്ള വഴിയിലൂടെ നടന്നാൽ അങ്ങോട്ട് എത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ താഴേക്ക് ഇറങ്ങിയപ്പോൾ ചുറ്റും കാടായിരുന്നു. ചാർജ് തീർന്ന് ഫോൺ ഓഫായതോടെ പെട്ടുവെന്ന് ഉറപ്പിച്ചു. Q എങ്ങനെ പിടിച്ചുനിന്നു 
A   ഫോൺ ഓഫാവുന്നതിനുമുൻപ് ഹോംസ്റ്റേയിലേക്ക്  വിളിച്ചറിയിച്ചിരുന്നു. ആരെങ്കിലും കേൾ‍ക്കുമെന്ന പ്രതീക്ഷയിൽ ഇടയ്ക്കിടെ ഉറക്കെ ശബ്ദമുണ്ടാക്കി. ഒരു ദിവസം നല്ല മഴ പെയ്തു. നാലാംദിവസം തിരിച്ചു മല കയറി നോക്കാൻ തീരുമാനിച്ചു. കയറി വരുമ്പോഴാണ് എന്റെ പേര് ഉറക്കെ വിളിക്കുന്നതു കേട്ടത്. അത് ആദിവാസി സംഘമായിരുന്നു. അരുവിയുടെ കരയിൽ താമസിച്ചതിനാൽ ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ശരാശരി മൂന്നു ലീറ്റർ വെള്ളം കുടിച്ചിട്ടുണ്ട്. അതുകൊണ്ട് കുഴഞ്ഞു പോവാതെ പിടിച്ചുനിൽക്കാൻ പറ്റി. ശരീരഭാരം കുറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്കത്ര ക്ഷീണമൊന്നും തോന്നിയില്ല.  


Source link

Back to top button