CINEMA

ചിരിപ്പിച്ച് പേടിപ്പിക്കാൻ മഹാരാജ ഹോസ്റ്റൽ, ട്രെയിലർ

സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ എൻആ‌‍ർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഹൊറർ കോമഡി ചിത്രം മഹാരാജ ഹോസ്റ്റൽ ടീസർ പുറത്ത്. കൗതുകം നിറയ്ക്കുന്നതാണ് ടീസർ . ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചാരു വാക്കൻ ആണ് രചനയും സംവിധാനവും.

നഗരത്തിലെ തൊഴുത്ത് പോലുള്ള ഒരു ബോയ്സ് ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡന്റെയും താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടെയും സംഭവ ബഹുലമായ കഥയാണ് പറയുന്നത്. ചാരുചിത്ര പ്രൊഡക്ഷൻസ് ആന്റ് മധുമിത പ്രൊഡക്ഷൻസ് എന്നീ ബാനറിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം.

ഛായാഗ്രഹണം ആന്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, പി.ആ‍ർ.ഒ: ആതിര ദിൽജിത്ത്.


Source link

Related Articles

Back to top button