ചിരഞ്ജീവി ചിത്രത്തിൽ മോഹൻലാൽ എത്തും, തെലുങ്കിലും പൊലീസ് വേഷം

ചിരഞ്ജീവി നായകനായി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ. പൊലീസ് വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. ചില കാരണങ്ങൾ കൊണ്ട് ബോബി കൊല്ലി ചിത്രത്തിൽ നിന്ന് മോഹൻലാൽ നേരത്തേ പിന്മാറിയിരുന്നു. ചിരഞ്ജീവിയുടെ അഭ്യർത്ഥനയെ തുടർന്ന് മോഹൻലാൽ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഇതാദ്യമായാണ് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയും മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഒരുമിക്കുന്നത്. ബോളിവുഡ് താരം അനുരാഗ് കശ്യപ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രിയ മണിയാണ് ചിരഞ്ജീവിയുടെ ഭാര്യവേഷത്തിൽ എത്തുന്നത്. കൃതിഷെട്ടി മകളുടെ വേഷം അവതരിപ്പിക്കുന്നു. തമിഴ് നടൻ കാർത്തിയും ചിത്രത്തിന്റെ ഭാഗമായിരിക്കും എന്നാണ് വിവരം. ഡാക്കു മഹാരാജ് എന്ന ചിത്രത്തിലൂടെ മലയാളികളെയും ഞെട്ടിച്ച സംവിധായകനാണ് ബോബി കൊല്ലി. കൊൽക്കത്ത പശ്ചാത്തലമാക്കി ഗ്യാങ്സ്റ്റർ ചിത്രം ആണ് ഒരുക്കുന്നത്. ബ്ളോക് ബസ്റ്ററായ വാൾട്ടർ വീരയ്യയ്ക്കുശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകും. മാർച്ചിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. തരുൺ മൂർത്തി ചിത്രത്തിൽ ലൗലജൻ എന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിൽ ആണ് മോഹൻലാൽ. ഇടവേളയ്ക്കുശേഷം മുഴുനീള പൊലീസ് വേഷത്തിൽ മോഹൻലാൽ എത്തുന്നു എന്ന പ്രത്യകത കൂടിയുണ്ട്. തെലുങ്കിൽ ആദ്യമായി പൊലീസ് വേഷത്തിലും.
Source link



