LATEST

ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള​യു​ടെ​ ​ക​ണ്ണീ​രൊ​പ്പി​ ​യൂ​സ​ഫ​ലി


ഇനി ഇലക്ട്രിക്ക് സ്കൂട്ടറിൽ ലോട്ടറി വിൽക്കാംകൊച്ചി: റംസാൻ ദിനത്തിൽ കാരുണ്യത്തിന്റെ കരങ്ങളുമായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. മുട്ട് തേയ്മാനത്താൽ ജീവിത വരുമാനം നിലച്ച ലോട്ടറി കച്ചവടക്കാരനായ കരുനാ​ഗപ്പള്ളി, തഴവ സ്വ​ദേശി ചന്ദ്രശേഖര പിള്ള യ്ക്ക്(59)ഇലക്ട്രിക്ക് സ്കൂട്ടർ വേണമെന്ന അഭ്യർത്ഥനയ്ക്കാണ് പരിഹാരമായത്. പ്രവാസിയായിരുന്ന ചന്ദ്രശേഖര പിള്ളയ്ക്ക് വയ്യാത്ത കാലുമായി നടക്കാനോ ഇരിക്കാനോ പറ്റാതെ വന്നതോടെ ഉപജീവനം നിലക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹം ഉടനടി പരിഹാരം കണ്ടെത്തിയത്. എം.എ യൂസഫലിക്ക് വേണ്ടി ലുലു ​ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, എന്നിവർ ചേർന്ന് പുതിയ മുച്ചക്ര ഇലക്ട്രിക്ക് സ്കൂട്ടർ കൈമാറി.​തിരുവനന്തപുരം ലുലുമാൾ പി.ആർ.ഒ സൂരജ് അനന്തകൃഷ്ണനും സന്നിഹിതനായിരുന്നു.കരുനാ​ഗപ്പള്ള സ്വദേശി ചന്ദ്രശേഖരപിള്ളയ്ക്ക് എം.എ യൂസഫലി സമ്മാനിച്ച മുച്ചക്ര ഇലക്ട്രിക്ക് സ്കൂട്ടറിന്റെ താക്കോൽ ലുലു ​ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദനും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് കൈമാറുന്നു. മാധ്യമപ്രവർത്തകൻ അനിൽ മുഹമ്മദ്, തിരുവനന്തപുരം ലുലുമാൾ പി.ആർ.ഒ സൂരജ് അനന്തകൃഷ്ണൻ എന്നിവർ സമീപം.


Source link

Related Articles

Back to top button