LATEST

ചന്ദ്രനടുത്ത് മനുഷ്യർ: ഇന്ന്  4000 കി.മീ. അടുത്തെത്തും


തിരുവനന്തപുരം: ഓറിയോൺ പേടകം ചന്ദ്രന് അടുത്തെത്തി. ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തി 54 വർഷം പിന്നിടുമ്പോഴാണ്നാലു പേരുമായി നാസയുടെ ആർട്ടെമിസ് മിഷന്റെ ഓറിയോൺ പേടകം ഇന്നലെ ചന്ദ്രന് 62,800 കിലോമീറ്റർ അടുത്തുവരെ എത്തിയത്. ഇന്ന് നാലായിരം കിലോമീറ്റർ അടുത്തുവരെ എത്തി വലം വയ്ക്കും. നാളെ മടക്കയാത്ര ആരംഭിക്കും.ചന്ദ്രന്റെ അടുത്തെത്തുമ്പോൾ പേടകം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കുന്നതിലൂടെ അടുത്ത ഘട്ടത്തിൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്നത് സുരക്ഷിതമാക്കാൻ സാധിക്കും.ബുധനാഴ്ച പുലർച്ചെ പുറപ്പെട്ട ആർട്ടെമിസ് 2 ദൗത്യത്തിലെ പേടകം നാലു ദിവസവും ആറ് മണിക്കൂറും സഞ്ചരിച്ചാണ് ഇന്നലെ ചാന്ദ്രവലയത്തിൽ പ്രവേശിച്ചത്. അപ്പോൾ, ഭൂമിയിൽ നിന്ന് ഏകദേശം 373,400 കിലോമീറ്റർ അകലെയും ചന്ദ്രനിൽ നിന്ന് വെറും 62,800 കിലോമീറ്റർ ദൂരെയുമായിരുന്നു ഓറിയോൺ.
അപ്പോളോ 17 ചന്ദ്രനിൽ ഇറങ്ങിയെന്നാണ് കരുതുന്നത്. അതുപോലെ ഇറങ്ങാനാവില്ല ഓറിയോൺ പേടകത്തിന് എന്നാണ് നാസ നൽകിയിട്ടുള്ള വിശദീകരണം. എന്നാൽ,​ ചന്ദ്രനെ കുറിച്ച് പുതിയ വിവരങ്ങൾ ശേഖരിക്കാനും ചന്ദ്രനിൽ താവളമൊരുക്കാനുള്ള സാഹചര്യം വിലയിരുത്താനും സംഘത്തിനാകും. ചന്ദ്രന്റെ ‘ഗ്രാൻഡ് കാന്യൺ’ എന്നറിയപ്പെടുന്ന ഓറിയന്റേൽ തടത്തിന്റെ ചിത്രം സംഘം ഭൂമിയിലേക്ക് അയച്ചിരുന്നു.


Source link

Back to top button