LATEST
ചങ്ങനാശേരിയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ഓർഡിനറി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ ഡ്രൈവർക്കും യാത്രക്കാർക്കുമാണ് പരിക്കേറ്റത്. സൂപ്പർ ഫാസ്റ്റ് ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. സൂപ്പർ ഫാസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
Source link



