LATEST

‘ചങ്കിന്’ പിന്തുണയുമായി സാംസൺ ജഴ്സിയണിഞ്ഞ് അഹമ്മദാബാദിലെത്തി ബേസിൽ ജോസഫ്


ക്രിക്കറ്റും സിനിമയും ആണ് പ്രൊഫഷനെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് സഞ്ജു സാംസണും നടനും സംവിധായകനുമായ ബേസിൽ ജോസഫും. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. ഇരുവരുടെ സൗബൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ബേസിൽ ഇപ്പോൾ. ട്വന്റി 20 വേൾഡ് കപ്പ് ഫൈനൽ നടക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബേസിൽ. സഞ്ജുവിന്റെ ബാറ്റിംഗിനും ഇന്ത്യയുടെ കിരീടനേട്ടത്തിനും സാക്ഷ്യം വഹിക്കാൻ എത്തിയിരിക്കുകയാണ് ബേസിൽ. സഞ്ജുവിന്റെ പേരുള്ള ജഴ്‌സി അണിഞ്ഞാണ് ബേസിൽ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ എത്തിയത്. അനിരുദ്ധ് ഈണമിട്ട ട്രെൻഡിംഗ് ഗാനമായ ആജാ ആജാ രാജാ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ബേസിൽ ചിത്രങ്ങൾ പങ്കുവച്ചത്.അതേ സമയം ഫൈനലിലും തക‌ർപ്പൻ പ്രകടനമാണ് സഝ്ജു പുറത്തെടുത്തത്,​. ന്യൂസിലാൻഡ് ബൗള‌ർമാരെ നിലംപരിശാക്ക് 45 പന്തിൽ നിന്ന് 89 റൺസാണ് സഞ്ജു നേടിയത്. അഞ്ച് സിക്സറും എട്ട് ഫോറുകളുമാണ് ആ ഇന്നിംഗ്സിൽ പിറന്നത്. ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡിന് തൊട്ടടുത്താണ് താരം പുറത്തായത്. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെതിരെ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും 89 റണ്‍സാണ് നേടിയത്. ലോകകപ്പിന്റെ സെമിയിലും ഫൈനലിലും അര്‍ദ്ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം താരം എന്ന റെക്കോഡും തിരുവനന്തപുരത്തുകാരന്‍ സ്വന്തം പേരിലാക്കി. സെഞ്ച്വറി അല്ല മറിച്ച് ടീമിന് വേണ്ടി പരമാവധി റണ്‍സ് എന്നതാണ് തന്റെ ലക്ഷ്യം എന്ന് സെമിക്ക് ശേഷം ഉള്ള പ്രതികരണത്തില്‍ സഞ്ജു സാംസണ്‍ വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button