LATEST

മന്ത്രി ഗണേഷിന്റെ ഭാര്യയുടെ കോൾ: ഉഴപ്പാൻ പൊലീസിനാവില്ല


തിരുവനന്തപുരം: പൊലീസിന്റെ അടിയന്തര സേവന നമ്പറായ 112ൽ വിളിച്ചാൽ ഉടനടി പൊലീസ് സ്ഥലത്തെത്തുകയും സേവനം ലഭ്യമാക്കുകയും ചെയ്യണം. അവിടെ സ്വീകരിച്ച നടപടികൾ പൊലീസ് ആസ്ഥാനത്തറിയിക്കണം. ഇത് ശരിയാണോയെന്നും സേവനം ലഭിച്ചോയെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് പരാതിക്കാരെ വിളിച്ച് അന്വേഷിക്കും.. അതിനാൽ മന്ത്രി കെ.ബി.ഗണേഷ്‌ കുമാറിനെതിരേ ഭാര്യ ബിന്ദു 112ൽ വിളിച്ചതിലെടുത്ത നടപടികൾ ഔദ്യോഗിക രേഖയാക്കിയേ പറ്റൂ.കേരളത്തിലെവിടെ നിന്നും 112ലേക്ക് വിളിച്ചാൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോളെത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തിക്കേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ജില്ലാ കൺട്രോൾ റൂമുകളിലേയ്ക്കും സമാനമായി സന്ദേശം നൽകും. മൂന്ന് മിനിറ്റാണ് പൊലീസിന്റെ പ്രതികരണ സമയംദുരുപയോഗിച്ചാൽ


Source link

Back to top button