LATEST

ഗർഭിണിയെ മർദ്ദിച്ച് ആറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതിക്കും വധശിക്ഷ

ആലപ്പുഴ: ഗർഭിണിയെ മർദ്ദിച്ച് ആറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്ക് വധശിക്ഷ. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതയെ (32) ആണ് കൊല്ലപ്പെട്ടത്. കൈനകരി തോട്ടുവാത്തല പതിശേരിവീട്ടിൽ രജനിയാണ് (38) കേസിലെ രണ്ടാം പ്രതി. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് ശിക്ഷവിധിച്ചത്.

മയക്കുമരുന്ന്‌ കേസിൽ പ്രതിയായി ഒഡീഷ റായഘട്ട് ജയിലിൽ റിമാൻഡിലാണ്. 2021 ജൂലായ് ഒമ്പതിന് രാത്രി 9.30നായിരുന്നു കൊലപാതകം.ഒന്നാം പ്രതിയായ കാമുകന് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെ (37) കഴിഞ്ഞാഴ്ച വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു.

പ്രബീഷും രജനിയും ഭാര്യാഭർത്താക്കൻമാരെ പോലെ കൈനകരിയിൽ കഴിഞ്ഞുവരികയായിരുന്നു. അതിനിടെ പ്രബീഷ് പാലക്കാടു വച്ച് പരിചയപ്പെട്ട അനിതയുമായി പ്രണയത്തിലായി. അനിത ഗർഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രബീഷ് തയ്യാറായില്ല. ഗർഭം ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പ്രബീഷും രജനിയും ചേർന്ന്‌ അനിതയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലിയുണ്ടായിരുന്ന അനിതയെ ആലപ്പുഴയ്ക്ക് വിളിച്ചുവരുത്തി കെ എസ് ആർ ടി സി ബസ്‌ സ്റ്റാൻഡിൽ എത്തിച്ച് ഓട്ടോയിൽ കയറ്റി രജനിയുടെ കൈനരിയിലെ വീട്ടിലെത്തിച്ചു. ശേഷം പ്രബീഷ് കഴുത്തിൽ കുത്തിപ്പിടിച്ചും രജനി വായും മൂക്കും അമർത്തിപ്പിടിച്ചും ശ്വാസംമുട്ടിച്ചു. ബോധംപോയ അനിത മരിച്ചെന്ന് കരുതി പ്രതികൾ ഫൈബർ വള്ളത്തിൽ കയറ്റി പൂക്കൈത ആറ്റിൽ താഴ്ത്തുകയായിരുന്നു.

112 സാക്ഷികളുണ്ടായിരുന്ന കേസിൽ 82 പേരെ വിസ്തരിച്ചു. 131 രേഖകളും ഫൈബർ വള്ളമടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ നേരത്തെ ഹാജരാക്കി. രണ്ടാംപ്രതി രജനിയുടെ അമ്മ മീനാക്ഷിയും പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി മൊഴി നൽകിയിരുന്നു. നെടുമുടി സി ഐയായിരുന്ന എ വി ബിജുവാണ്‌ അന്വേഷണം നടത്തിയത്‌.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button