LATEST

ഗ്രീവ്‌സ് എൽട്രാ സിറ്റി എക്‌സ്ട്രാ വിപണിയിൽ

കൊച്ചി: ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡിന്റെ ഇ മൊബിലിറ്റി വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി (ജെ.ഇ.എം.എൽ) ഗ്രീവ്‌സ് എൽട്രാ സിറ്റിയുടെ പുതിയ മോഡലായ ഗ്രീവ്‌സ് എൽട്രാ സിറ്റി എക്‌സ്ട്രാ കേരള വിപണിയിൽ അവതരിപ്പിച്ചു. നഗര ഗതാഗതത്തിന് അനുയോജ്യമായ തരത്തിലാണ് രൂപകൽപന.
പ്രകടനക്ഷമത, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുടെ ശക്തമായ സംയോജനത്തിലൂടെ ദൈനംദിന നഗര ഗതാഗതത്തെ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ‘എവരിതിംഗ് എക്‌സ്ട്രാ’ എന്ന ലേബലിലാണ് എൽട്രാ സിറ്റി എക്‌സ്ട്രാ എത്തുന്നത്.
170 കിലോമീറ്റർ റേഞ്ച് ഉറപ്പുനൽകുന്ന വാഹനം പവർ മോഡിൽ 60 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കും. ഡിസ്റ്റൻസ്ടുഎംപ്റ്റി (ഡി.ടി.ഇ), നാവിഗേഷൻ എന്നിവ ഉൾക്കൊള്ളുന്ന 6.2 ഇഞ്ച് പി.എം.വി.എ ഡിജിറ്റൽ ക്ലസ്റ്റർ നഗര യാത്രകൾ കൂടുതൽ സുഗമമാക്കും. മികച്ച ഗ്രൗണ്ട് ക്ലിയറൻസിനും സൗകര്യത്തിനുമായി 12 ഇഞ്ച് റേഡിയൽ ട്യൂബ്ലെസ് ടയറുകളാണ് എൽട്രാ സിറ്റി എക്‌സ്ട്രായിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആകർഷണങ്ങൾ

സുരക്ഷയും വിശ്വാസ്യതയുമാണ് എൽട്രാ സിറ്റി എക്‌സ്ട്രായുടെ രൂപകൽപനയുടെ അടിസ്ഥാനം. വലിയ 180എംഎം ബ്രേക്ക് ഡ്രമ്മുകൾ, ബലപ്പെടുത്തിയ സൈഡ് പാനലുകൾ, റിയർ വിഷ്വൽ ബാരിയർ എന്നിവ ഡ്രൈവർക്കും യാത്രക്കാർക്കും ശക്തമായ സംരക്ഷണം ഉറപ്പാക്കും. 45 മണിക്കൂറിൽ ഫുൾ ചാർജ് ചെയ്യാം. 5 വർഷം അല്ലെങ്കിൽ 1.2 ലക്ഷം കിലോമീറ്റർ ബാറ്ററി വാറന്റിയും, 3 വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ വാഹന വാറന്റിയും എൽട്രാ സിറ്റി എക്‌സ്ട്രാ ഉടമകൾക്ക് ഉറപ്പുനൽകുന്നു.

വില 3

,57,000 രൂപ മുതൽ


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button