LATEST
ഗ്യാസ് സിലിണ്ടർ നൽകിയാൽ മൂന്നാറിലേയ്ക്ക് ഫ്രീ ട്രിപ്പും റിസോർട്ടിൽ താമസവും; ഓഫറുമായി ഹോട്ടൽ

കൊച്ചി: ഒരു പാചകവാതക സിലിണ്ടർ നൽകിയാൽ മൂന്നാറിലെ റിസോർട്ടിൽ കുടുംബസമേതം താമസിക്കാൻ അവസരം. ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ സാഗർ ആണ് ഓഫർ മുന്നോട്ടുവച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറാണ് നൽകേണ്ടത്. മൂന്നാർ പീക്ക് പാരഡൈസ് റിസോർട്ടിലാണ് താമസിക്കാനാണ് അവസരം. സിലിണ്ടർ വിലയ്ക്ക് പുറമേയാണ് 5000 രൂപ പ്രതിദിന വാടകയുള്ള മുറിയും പ്രഭാതഭക്ഷണവും സൗജന്യമായി നൽകുന്നത്. സാഗർ ഹോട്ടലുടമ എ പി സഫീറിന്റെ ഉടമസ്ഥതയിലുള്ളതാണ് മൂന്നാർ പീക്ക് പാരഡൈസ് റിസോർട്ട്. സിലിണ്ടർ ക്ഷാമം നേരിട്ടപ്പോൾ ഒരാഴ്‌ച ഹോട്ടൽ അടച്ചിട്ടുവെന്നും വേറെ വഴിയില്ലാതെ വന്നപ്പോഴാണ് ഓഫർ പ്രഖ്യാപിച്ചതെന്നും എ പി സഫീർ പറഞ്ഞു. വിറകിലാണ് ഇപ്പോൾ പാചകം. നേരത്തെ വിറകിന് കിലോയ്ക്ക് നാലുരൂപയായിരുന്നത് ഇപ്പോൾ 20 രൂപയായി.
Source link


