LATEST
ഗ്യാനേഷ് കുമാറിന് എതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ ഇംപീച്ച്മെന്റ് നോട്ടീസ് പാർലമെന്റിന്റെ ഇരുസഭകളും തള്ളി. എസ്.ഐ.ആർ നടപടി പക്ഷപാതപരമെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കക്ഷികൾ പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിൽ നോട്ടീസ് നൽകിയത്. പ്രമേയത്തിൽ 130 ലോക്‌സഭാ എം.പിമാരും 63 രാജ്യസഭാ എം.പിമാരും ഒപ്പിട്ടിരുന്നു. നോട്ടീസുകൾ പരിശോധിച്ചശേഷം തള്ളിയെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും രാജ്യസഭാ അദ്ധ്യക്ഷൻ സി.പി.രാധാകൃഷ്‌ണനും അറിയിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പക്ഷപാതപരമായി പെരുമാറുന്നു, വോട്ടവകാശം നിഷേധിക്കുന്നു എന്നിവയടക്കം ഏഴ് കുറ്റങ്ങളാണ് 10 പേജുള്ള നോട്ടീസിൽ ചുമത്തിയിരുന്നത്.
Source link


