LATEST

പദ്ധതിയിൽ  പങ്കെടുക്കാൻ  കഴിഞ്ഞതിൽ അതീവ  സന്തുഷ്ടയെന്ന് അനുശ്രീ; നടിക്ക് നന്ദി പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്‌മൈൽ ഭവനം’ പദ്ധതിയിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് നടി അനുശ്രീ. പാലക്കാട് നിയോജക മണ്ഡലത്തിലെ അർഹതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന എംഎൽഎയുടെ പദ്ധതിയാണ് ‘സ്‌മെെൽ ഭവനം’. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് അനുശ്രീ പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഏറെ സന്തോഷമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പാലക്കാട് വരെ വന്ന് ഈ പരിപാടിയിൽ സഹകരിച്ച അനുവിനോട് നന്ദി പറയുന്നതായും രാഹുൽ വ്യക്തമാക്കി.

സ്‌മൈൽ ഭവന പദ്ധതിയുടെ ആദ്യത്തെ വീട് ഉദ്ഘാടനം ചെയ്യാൻ നടൻ ആസിഫലിയായിരുന്നു വന്നത്. അതിനുശേഷം നടൻ സൈജു കുറുപ്പും മുഖ്യാതിഥിയായെത്തി. അതുകഴിഞ്ഞ് നടി തൻവി റാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ അനുമോളാണ് ചടങ്ങിനെത്തിയത്.

എംഎൽഎ ആയാൽ എന്ത് ചെയ്യുമെന്നായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് ആളുകൾ ചോദിച്ചത്. വീടില്ലാത്തവർക്ക് വീടുവച്ചുകൊടുക്കുമെന്നാണ് അന്ന് രാഹുൽ പറഞ്ഞത്. വോട്ട് തേടി പോയ സമയത്ത് ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ ആളുകൾ കിടക്കുന്നത് കണ്ടിരുന്നെന്നും ഇതാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മുൻപ് പ്രതികരിച്ചിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button