LATEST
41ാം വിവാഹവാർഷികം ആഘോഷിച്ച് ഗവർണർ

തിരുവനന്തപുരം: 41ാം വിവാഹവാർഷികം ലോക്ഭവനിൽ കേക്കുമുറിച്ച് ആഘോഷിച്ച് ഗവർണർ ആർ.വി ആർലേക്കറും ഭാര്യ അനഘ ആർലേക്കറും. ലോക്ഭവൻ ജീവനക്കാർക്ക് കേക്ക് നൽകി. ഉച്ചയ്ക്ക് പായസവും വിതരണം ചെയ്തു. വൈകിട്ട് ഗവർണറും ഭാര്യയും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.
Source link



