LATEST
ഗോപാലകൃഷ്ണനെതിരെ പരാതി വിവാദ വീഡിയോയിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണം ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടുമാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എം.എൽ.എ ഉണ്ടായിട്ടില്ലെന്ന പരാമർശവുമായി ഗോപാലകൃഷ്ണൻ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ കെ.എസ്.യു നേതാവ് കെ.ഗോകുൽ സമർപ്പിച്ച ഹർജിയിലാണിത്. ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽനിന്ന് നീക്കംചെയ്തതായും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത് രേഖപ്പെടുത്തി ഹർജി തീർപ്പാക്കി. മാതൃകാ പെരുമാറ്റച്ചട്ടലംഘനം ബോദ്ധ്യമായാൽ സ്ഥാനാർത്ഥിയെ വിലക്കുന്നതടക്കമുള്ള നടപടിയെടുക്കാനാകുമെന്നും വേറെയും കേസുകളെടുത്തിട്ടുണ്ടെന്നും കമ്മിഷൻ വിശദീകരിച്ചു.
Source link


