test del 5 copy of del 3

‘ഗൂഗിൾ പേ പോക്കറ്റ് മണി’ തട്ടിപ്പോ? | FactCheck


ഗൂഗിൾ പേ ആപ്പിൽ പുതുതായി കാണുന്ന ‘പോക്കറ്റ് മണി’ (Pocket Money) എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടുമെന്നും ഇതൊരു തട്ടിപ്പാണെന്നും കാണിച്ച് വാട്സാപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വോയിസ് സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ ഈ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഭീം ആപ്പിൽ അവതരിപ്പിച്ച ‘യുപിഐ സർക്കിൾ’ സംവിധാനം മാതൃകയാക്കി, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ വഴി പണമിടപാടുകൾ നടതുന്നതിനായി ഗൂഗിൾ പേ പുറത്തിറക്കിയ പുതിയ ഫീച്ചറാണ് ‘പോക്കറ്റ് മണി’.ബാങ്ക് അക്കൗണ്ടില്ലാത്ത കുട്ടികൾക്കോ മറ്റ് കുടുംബാംഗങ്ങൾക്കോ രക്ഷിതാക്കളുടെ അക്കൗണ്ട് ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഫീച്ചർ കൂടിയാണിത്.പരിധി നിശ്ചയിക്കാം: പ്രതിമാസം എത്ര രൂപ വരെ ചിലവാക്കാം എന്നതിന് ഒരു പരിധി (Limit) നിശ്ചയിക്കാൻ സാധിക്കും.


Source link

Back to top button