LIFESTYLE NEW

ഗൂഗിൾ പേ പോക്കറ്റ് മണി ഓപ്പൺ ചെയ്‌താൽ പണം നഷ്‌ടമാകുമോ? യുപിഐ സർക്കിൾ ആപ്പ് സേഫല്ലേ? അറിയേണ്ട കാര്യങ്ങൾ ഇവ


കുട്ടികൾ,ആശ്രിതരായവർ എന്നിങ്ങനെ ബാങ്ക് അക്കൗണ്ടില്ലാത്തവർക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പണമടയ്‌ക്കാൻ സൗകര്യം ചെയ്യുന്ന ഒരു സംവിധാനമാണ് ഗൂഗിൾ പേ പോക്കറ്റ് മണി. ഗൂഗിൾപേ ഓപ്പൺ ചെയ്‌താൽ പീപ്പിൾ എന്ന് കാണുന്നിടത്ത് ആദ്യം പോക്കറ്റ് മണിയുടെ പേര് കാണാം. ഇത് പ്രശ്‌നമാണെന്നും ‘സ്‌കാം’ ആണെന്നും തൊട്ടാൽ പണം പോകുമെന്നും ഒരു വോയിസ് മെസേജ് കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്. ഇതിനുപിന്നിലെ സത്യവും ഗൂഗിൾ പേ പോക്കറ്റ് മണിയുടെ ഉദ്ദേശ്യവുമാണ് ഇവിടെ പറയുന്നത്. ഒരു ബാങ്ക് ഉടമയ്‌ക്ക് തന്റെ യുപിഐ സർക്കിൾ വഴി അഞ്ചുപേരെ വരെ ചേർക്കാം. ഓരോ തവണയും പ്രൈമറി യൂസറുടെ അനുമതിയില്ലാതെ തന്നെ ഈ തുക പോക്കറ്റ് മണിയിലേക്ക് ട്രാൻസ്‌ഫർ ചെയ്യാനാകും. സെക്കന്ററി യൂസർ ഓരോ തവണയും പണം അയക്കുമ്പോൾ പ്രൈമറി യൂസറോട് യുപിഐ പിൻ, അനുമതി ചോദിക്കും. നിങ്ങൾ പിൻ നൽകി അനുമതി കൊടുത്താലേ പണം പോകുള്ളൂ എന്ന് അർത്ഥം.


Source link

Back to top button