ഗുരുവായൂർ ആനക്കോട്ട: മൂന്നു കോടിയുടെ ചെക്ക് നൽകി ആനന്ദ് അംബാനി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയുടെ വികസനത്തിന് രൂപരേഖ തയ്യാറാക്കി നൽകിയാൽ സഹായിക്കാമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി അറിയിച്ചു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ആനന്ദ് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണസമിതിയംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹായ വാഗ്ദാനം നൽകിയത്. മൂന്നുകോടിയുടെ ചെക്കും കൈമാറി. ക്ഷേത്ര ദർശനത്തിനുശേഷം കൊടിമരത്തിന് സമീപമെത്തിയ ആനന്ദ് അംബാനിക്ക് ദേവസ്വം ചെയർമാൻ ഗോപിനാഥ് ഉപഹാരങ്ങളും ഗുരുവായൂരപ്പന്റെ വഴിപാട് പ്രസാദങ്ങളും നൽകി.കഴിഞ്ഞ നവംബറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുകേഷ് അംബാനി ദേവസ്വം നിർമ്മിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യഗഡു സംഭാവനയായി പതിനഞ്ച് കോടിയുടെ ചെക്ക് കൈമാറിയിരുന്നു. എന്നാൽ ആശുപത്രി നിർമ്മാണത്തിന് തറക്കല്ലിട്ടു എന്നല്ലാതെ ഇതുവരെ നിർമ്മാണപ്രവർത്തനം തുടങ്ങിയിട്ടില്ല.
Source link


