മൂർഖൻ പാമ്പിന്റെ മുകളിലൂടെ അബദ്ധത്തിൽ ബെെക്ക് കയറ്റിയിറക്കി യുവാവ്; തിരിച്ചുവന്ന പാമ്പ് ചെയ്തത്, വീഡിയോ

ശരീരത്തിലൂടെ ബെെക്ക് കയറ്റിയ യുവാവിനെ ആക്രമിച്ച് മൂർഖൻ. വാഹനം പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് യുവാവ് അബദ്ധത്തിൽ പാമ്പിന് മുകളിലൂടെ ബെെക്ക് പായിച്ചത്. പാമ്പ് പിന്നിലുണ്ടെന്ന് അറിയാതെ പാർക്ക് ചെയ്യാനായി ബെെക്ക് പിന്നോട്ട് എടുത്തതോടെ പത്തി വിടർത്തിനിന്ന മൂർഖൻ യുവാവിന്റെ കാലിൽ കൊത്തി.
കടിയേറ്റ് തിരിഞ്ഞ് നോക്കുമ്പോഴാണ് ആക്രമിച്ചത് പാമ്പാണെന്ന് യുവാവിന് മനസിലാക്കുന്നത്. പിന്നാലെ ബെെക്ക് തറയിൽ ഇട്ട് യുവാവ് ഓടുന്നതും വീഡിയോയിൽ കാണാം. ആ യുവാവിന് പിന്നീട് എന്താണ് സംഭവിച്ചതെന്ന് വീഡിയോയിൽ കാണിക്കുന്നില്ല. ഇത് എവിടെയാണ് നടന്നതെന്നും വ്യക്തമല്ല. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റി. സ്വയം സംരക്ഷിക്കാനാണ് പാമ്പ് യുവാവിനെ കടിച്ചതെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ബെെക്ക് പാർക്ക് ചെയ്യുമ്പോൾ എപ്പോഴും ചുറ്റുപാട് നിരീക്ഷിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു. പിന്നീട് പാമ്പിനും യുവാവിനും എന്ത് സംഭവിച്ചുവെന്ന് പലരും ചോദിക്കുന്നുണ്ട്.
बिना छेड़ छांड किए सांप कभी आपको नुकसान नहीं पहुंचाते है !लेकिन अंततः डस लिया ?
देखने लायक है वीडियो , pic.twitter.com/kaeNIciZeO
— sanju yadav (@sanju916131) November 12, 2025



