ഖമനേയി വധം: മാസങ്ങൾ നീണ്ട ആസൂത്രണം

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമേനിയയെ വധിച്ചത് മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയെന്ന് വെളിപ്പെടുത്തൽ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 2025 നവംബറിൽ ഇതിനായി പദ്ധതിയിട്ടെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ തങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കിയെന്നും പറഞ്ഞു. ‘നവംബറിൽ ഉദ്യോഗസ്ഥ സംഘം നെതന്യാഹുവുമായി ചർച്ച നടത്തി. 2026 ജൂണിൽ ഖമനേയിയെ ലക്ഷ്യമിട്ട് ആക്രമണം നടത്താമെന്ന് പദ്ധതിയിട്ടു. ഇതേക്കുറിച്ച് യു.എസിന് അറിയില്ല. എന്നാൽ ഡിസംബർ അവസാനത്തോടെ, ഇറാനിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ സാഹചര്യം മാറി. ഈ സമയം നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ചർച്ച നടന്നു”-കാറ്റ്സ് പറഞ്ഞു. ഇറാനിലെ പ്രതിഷേധങ്ങൾ മൂലമുണ്ടായ സമ്മർദ്ദത്തെ തുടർന്ന്, തങ്ങൾ ആക്രമണം നടത്തുന്നതിന് മുൻപ് ഇറാൻ ഇസ്രയേലിനെയും യു.എസിനെയും ആക്രമിക്കുമോയെന്ന് ഭയന്നതായും കാറ്റ്സ് വെളിപ്പെടുത്തി.സ്കൂളിൽ ആക്രമണം
Source link



