LATEST
കർഷകരുടെ നെഞ്ചിൽ എൽ.ഡി.എഫ് ആണിയടിക്കുന്നു: സണ്ണിജോസഫ്

തിരുവനന്തപുരം: മലയോര കർഷകരെ കുടിയിറക്കാനും അവരുടെ ഭൂമി പിടിച്ചെടുക്കാനുമുള്ള ഗൂഢപദ്ധതിയാണ് എൽ.ഡി.എഫ് പ്രകടന പത്രികയിലൂടെ തയ്യാറാക്കിയിരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ. വിവാദമായപ്പോൾ ആ ഭാഗം ഒഴിവാക്കി കർഷകരെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും ആരോപിച്ചു. വനാതിർത്തികളിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുന്ന കർഷകന്റെ നെഞ്ചിൽ ആണിയടിക്കുന്ന നിർദേശങ്ങളാണ് പ്രകടനപത്രികയിലുടനീളം ഉണ്ടായിരുന്നത്. ഇതിലൂടെ അവരുടെ ഉള്ളിലിരുപ്പ് വ്യക്തമായി. മലയോര ജനതയുടെ മേൽ പരിസ്ഥിതി ദുർബല ചെരിവുകൾ (ഇ.എസ്.എസ് ) എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനാണ് എൽ. ഡി. എഫ് ശ്രമം.
Source link


