LATEST

കർത്തവ്യപഥിൽ ഇന്ന് വനിതാ ‘ശക്തി വോക്ക്’


ന്യൂഡൽഹി: വനിതാ ദിനത്തോടനുബന്ധിച്ച് സ്‌ത്രീശാക്‌തീകരണ സന്ദേശവുമായി ഇന്ന് ന്യൂഡൽഹി കർത്തവ്യ പഥിൽ ‘ശക്തി വോക്ക് – പദയാത്ര സംഘടിപ്പിക്കും. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. രാവിലെ 7:30 മുതൽ 10 വരെ ഇന്ത്യ ഗേറ്റ് മുതൽ വിജയ് ചൗക്ക് വരെയുള്ള രണ്ട് കിലോമീറ്ററോളം വിവിധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങൾ, നേതൃത്വം, സംഭാവനകൾ, ലിംഗസമത്വം, സുരക്ഷ, അന്തസ്,​ ശാക്തീകരണം എന്നിവ ഉയർത്തിക്കാട്ടും. സായുധ സേന, പൊലീസ്, മാദ്ധ്യമങ്ങൾ, ആരോഗ്യ സംരക്ഷണം, കായികം, സർക്കാർ സ്ഥാപനങ്ങൾ, 150ലധികം മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ എന്നിവയിൽ നിന്നുള്ള മൂവായിരത്തോളം സ്ത്രീകൾ പങ്കെടുക്കും. കേരളത്തിൽ നിന്നുള്ള വനിതകളുടെ കളരിപ്പയറ്റ്, ശിങ്കാരിമേളം എന്നിവ അരങ്ങേറും.


Source link

Related Articles

Back to top button