LATEST
കർണാടക: സിദ്ധരാമയ്യ- ശിവകുമാർ ചർച്ച ഇന്ന്

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാര തർക്കത്തിനിടെ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഇന്ന് കൂടിക്കാഴ്‌ച നടത്തും. ചർച്ചയിൽ തർക്കം പരിഹരിച്ചില്ലെങ്കിൽ ഇരു നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് ഡി.കെ.ശിവകുമാറിനെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ഹൈക്കമാൻഡ് വിളിച്ചാൽ ഡൽഹിയിലേക്ക് പോകും. ഹൈക്കമാൻഡ് എന്തുപറഞ്ഞാലും അനുസരിക്കുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link


