test del 5 copy of del 3

ക്ഷേമ പെൻഷൻ അനാവശ്യം, കേരളത്തിലെ ആളുകൾക്ക് എന്തിനാ സൗജന്യം? ആവശ്യമില്ലെന്ന് ശ്രീലേഖ പറഞ്ഞോ? | Fact Check


തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുകയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥയായ ആർ. ശ്രീലേഖ.എന്നാലിപ്പോൾ കേരളത്തിലെ ക്ഷേമ പെന്‍ഷന് എതിരെ ആർ. ശ്രീലേഖയുടെ പ്രസ്‌താവന എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം  ∙ അന്വേഷണം ക്ഷേമ പെൻഷൻ അനാവശ്യം,കേരളത്തിലെ ആളുകൾക്ക് എന്തിനാ സൗജന്യം കൊടുക്കുന്നത്? അതിന്റെ ആവശ്യമില്ല എന്ന കുറിപ്പിനൊപ്പമാണ് ശ്രീലേഖയുടെ ചിത്രമടങ്ങിയ പോസ്റ്റുകൾ പ്രചരിക്കുന്നത്.വൈറൽ പോസ്റ്റ് കാണാം. https://www.facebook.com/photo.php?fbid=2113202372835484&set=p.2113202372835484&type=3 ഇത്തരത്തിലൊരു പ്രസ്താവന ശ്രീലേഖ നടത്തിയിരുന്നെങ്കില്‍ അത് വാര്‍ത്തയാകുമായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകളോ റിപ്പോർട്ടുകളോ ഒന്നും തന്നെ കണ്ടെത്താനായില്ല. കൂടുതൽ പരിശോധനയിൽ വൈറൽ ചിത്രത്തിലേതിനു സമാന ചിത്രം https://www.instagram.com/p/DWELcpbklid/?img_index=1 ആർ.ശ്രീലേഖ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ മാർച്ച് 19 ന്  പങ്കുവച്ചതായി കണ്ടെത്തി.


Source link

Back to top button