LATEST
ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ശുചിമുറിയിൽ വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

സൂറത്ത്: കോളേജ് വിദ്യാർത്ഥിനികളെ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിലുള്ള സ്വാമിനാരായൺ ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിക്കുള്ളിലാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാംശമുള്ള മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെൺകുട്ടികൾ ശുചിമുറിയുടെ ഭാഗത്തേക്ക് നടന്നപോകുന്നത് വ്യക്തമായിരുന്നു. പൊലീസ് എത്തിയപ്പോൾ ശുചിമുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് പെൺകുട്ടികൾ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്തുനിന്നും ഒരു സിറിഞ്ചും വിഷാംശമുള്ള മരുന്നിന്റെ മൂന്ന് കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Source link



