LATEST

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവതിയെ മർദ്ദിച്ചു; കുണ്ടറ എസ്‌ഐക്കെതിരെ പരാതി


കൊല്ലം: ക്ഷേത്രോത്സവത്തിനിടെ യുവതിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. കൊല്ലം കുണ്ടറയിലാണ് സംഭവം. കുണ്ടറ എസ്‌‌ഐ കിരണിനെതിരെ യുവതി എസ്‌പിക്ക് പരാതി നൽകിയിരിക്കുകയാണ്. ഡിജെ വണ്ടിയുടെ വശത്തായി മാറി നിൽകുകയായിരുന്നു. ഇതിനിടെ ഇങ്ങോട്ടേയ്ക്ക് വന്ന പൊലീസ് ഇതെല്ലാം മാറ്റാൻ പറഞ്ഞതല്ലേയെന്ന് ചോദിച്ച് അവിടെ നിൽക്കുകയായിരുന്ന യുവാവിന്റെ കാലിൽ പിടിച്ചുവലിച്ചു. ആ യുവാവ് തന്റെ മേലാണ് വീണത്. ഇതുകണ്ട ഭർത്താവ് എന്താ കാണിക്കുന്നതെന്ന് എസ്‌ഐയോട് ചോദിച്ചു. തുടർന്നാണ് പൊലീസ് മർദ്ദിച്ചതെന്ന് യുവതി മാദ്ധ്യമങ്ങളോട് വെളിപ്പെ‌ടുത്തി.


Source link

Back to top button