CINEMA

ക്രിഷാന്ത് ചിത്രത്തിൽ ടൊവിനോ , ദർശന

ക്രിഷാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂലായിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ജഗദീഷ് ആണ് മറ്റൊരു താരം. ഇമോഷണൽ ത്രില്ലറായിരിക്കും എന്നാണ് സൂചന. ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

ഇതാദ്യമായാണ് ക്രിഷാന്ത് ചിത്രത്തിൽ ടൊവിനോ തോമസ് അഭിനയിക്കുന്നത്. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ സംവിധായകനാണ് ക്രിഷാന്ത്.

ഫെബ്രുവരി 27ന് റിലീസ് ചെയ്യുന്ന മസ്തിസ്ക മരണം ആണ് റിലീസിന് ഒരുങ്ങുന്ന ക്രിഷാന്ത് ചിത്രം.സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടൈറ്രിൽ പോലെ വ്യത്യസ്തമായ ടീസറും ശ്രദ്ധ നേടി. മസ്തിഷ്ക മരണം- എ ഫ്രാങ്കെൻ ബൈറ്റിംഗ് ഒഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. ലോക, ബ്ലേഡ് റണ്ണർ എന്നീ ചിത്രങ്ങളുടേത് പോലെ വ്യത്യസ്തമായ കഥാലോകം സൃഷ്ടിക്കുന്നതാണ് ചിത്രം. രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലിം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണായക വേഷങ്ങൾ ചെയ്യുന്നു. സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നു .”അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നീ ബാനറിൽ ആണ് നിർമ്മാണം.


Source link

Related Articles

Back to top button