ക്യാമ്പസിൽ വീണ്ടും നിവിൻ

പ്രേമം, റിലീസിന് ഒരുങ്ങുന്ന ഡിയർ സ്റ്റുഡൻസ് എന്നീ ചിത്രങ്ങൾക്കുശേഷം ക്യാമ്പസ് പശ്ചാത്തല സിനിമയിൽ നിവിൻപോളി. നവാഗതനായ ബേസിൽ ഗ്രീഷോം ആണ് സംവിധാനം. കരിക്ക് വെബ് സീരിസിൽ ‘ജബള” ഒരുക്കിയ ബേസിൽ ഗ്രീഷോം ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ചിത്രത്തിന് ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. കേരളവും ബംഗളൂരും ആണ് പ്രധാന ലൊക്കേഷൻ.ചമൻ ചാക്കോ ആണ് എഡിറ്റർ. ചിത്രത്തിന്റെ 25 ശതമാനം ചിത്രീകരണം ക്യാമ്പസിൽ ആണ്. നയൻതാര കേന്ദകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡിയർ സ്റ്റുഡൻസിൽ അതിഥി വേഷത്തിൽ ആണ് നിവിൻ. പൃഥ്വിരാജും നൂറിലധികം പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്ന സന്തോഷ് ട്രോഫിക്കുശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻപോളി ആയിരിക്കും നായകൻ. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്ലഹേം കുടുംബ യൂണിറ്റ് പൂർത്തിയാക്കിയശേഷം അൽഫോൻസ് പുത്രന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് നിവിൻ ഒരുങ്ങുന്നത്. മാർച്ച് അവസാനം വരെ ബത്ലഹേം കുടുംബ യൂണിറ്റിന്റെ ചിത്രീകരണം ഉണ്ടാകും. ഓണം റിലീസായി ഒരുങ്ങുന്ന ബത്ലഹേം കുടുംബ യൂണിറ്റിൽ മമിത ബൈജു ആണ് നായിക. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രതിഛായ ആണ് റിലീസിന് ഒരുങ്ങുന്ന നിവിൻപോളി ചിത്രം. പൊളിറ്റിക്കൽ ഡ്രാമ ആണ് പ്രതിഛായ.
Source link


