LATEST

കോൺ. നേതൃത്വത്തിനെതിരെ വിമർശനം തുടർന്ന് മണിശങ്കർ അയ്യർ

ന്യൂഡൽഹി: ‘ഇന്ത്യ’ മുന്നണിക്ക് നേതൃത്വം നൽകാൻ രാഹുൽ ഗാന്ധിക്ക് കഴിവില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെ ഏൽപ്പിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. നേരത്തെ കേരളത്തിൽ വന്ന് കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനെ പ്രശംസിക്കുകയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വിമർശിക്കുകയും ചെയ്‌തിരുന്നു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് മുന്നണിയുടെ യഥാർത്ഥ നേതാവാണെന്നും അവരില്ലെങ്കിൽ സഖ്യം ഇല്ലാതാകുമെന്നും മണിശങ്കർ അയ്യർ പറഞ്ഞു. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, സമാജ്‌വാദി പാർട്ടി അഖിലേഷ് യാദവ് എന്നിവരും നേതൃസ്ഥാനത്ത് യോഗ്യർ. രാഹുൽ ഗാന്ധി അവർക്കായി ഒഴിഞ്ഞു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീചൻ എന്നു വിളിച്ചതിന് നേരത്തെ അദ്ദേഹത്തെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌തിരുന്നു.


Source link

Related Articles

Back to top button