LATEST

കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയില്ല; അടൂരിൽ മുൻ നഗരസഭ ചെയർമാൻ പാർട്ടിവിട്ടു


പത്തനംതിട്ട: അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്നാണ് നടപടി. രാജിക്കത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് കൈമാറി. യോഗ്യതയുള്ള, മണ്ഡലത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് ബാബു ദിവാകരന്റെ ആരോപണം.പത്തനംതിട്ട ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്. യുഡിഎഫിൽ കോൺഗ്രസ് നാലിടങ്ങളിലാണ് മത്സരിക്കുന്നത്. ഇവിടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പരസ്യവും രഹസ്യവുമായി അസ്വാരസ്യങ്ങൾ ഉയരുന്നുണ്ട്. സ്ഥാനാർത്ഥിത്വം വേണമെന്ന ആവശ്യത്തോട് നേതൃത്വം അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കാത്തതും മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളുകളെ ഈ മണ്ഡലത്തിലേക്ക് സ്ഥാനാത്ഥികളായി പരിഗമിക്കുന്നതുമാണ് ബാബുവിനെ ചൊടിപ്പിച്ചത്.യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അദ്ധ്യക്ഷൻ, കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ ബാബു ദിവാകരൻ വഹിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button