LATEST

കോൺഗ്രസ് സ്ഥാനാർത്ഥികൾ ആദ്യപട്ടിക നാളെ ഡൽഹിയിൽ


തിരുവനന്തപുരം: നാളെ ഡൽഹിയിൽ ചേരുന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സംസ്ഥാനത്തെ ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകിയേക്കും. മത്സരിക്കുന്ന സിറ്റിംഗ് എം.എൽ.എമാരുടെയും തർക്കങ്ങളില്ലാത്ത സീറ്റുകളിലെ സ്ഥാനാർത്ഥികളുടെയും പട്ടികയാവുമിത്.സീറ്റ് വിഭജനംയു.ഡി.എഫ് സീറ്ര് വിഭജനം കീറാമുട്ടിയായി തുടരുകയാണ്. മുസ്ലീം ലീഗുമായി മാത്രമാണ് ധാരണയിലെത്തിയിട്ടുള്ളത്. മട്ടന്നൂർ ഒഴികെ ആർ.എസ്.പിയുടെ നാലു മണ്ഡലങ്ങളിൽ ധാരണയായെങ്കിലും ഇരവിപുരത്ത് ആർ.എസ്.പി പ്രഖ്യാപിച്ച വിഷ്ണു മോഹനെതിരെ കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ പ്രതിപക്ഷ നേതാവിന് കത്തയച്ചു. ജയസാദ്ധ്യതയില്ലാത്ത സ്ഥാനാർത്ഥിയായതിനാൽ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. മട്ടന്നൂരിന് പകരം മറ്റൊരു മണ്ഡലം കണ്ടെത്താനുമായിട്ടില്ല.


Source link

Related Articles

Back to top button