LATEST

കോൺഗ്രസിന് 40 താരപ്രചാരകർ


ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനു കേരളത്തിൽ പ്രചാരണം നടത്താനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററി പാർട്ടി നേതാവ് സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി എന്നിവർക്കൊപ്പം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമെത്തും.എ.കെ.ആന്റണി, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം മുതിർന്ന നേതാക്കളെയും സംസ്ഥാനത്തെ എം.പിമാരെയും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടാതെ പോയ പ്രമുഖരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികയിലെ മറ്റ് നേതാക്കൾ: സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എം.എം.ഹസൻ, കെ.മുരളീധരൻ, പി.ജെ.കുര്യൻ, ബെന്നി ബെഹനാൻ, എം.കെ.രാഘവൻ, ഷാഫി പറമ്പിൽ, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, കെ.സി.ജോസഫ്, ദീപ്‌തി മേരി വർഗീസ്, ഷമാ മുഹമ്മദ്, ജോസഫ് വാഴക്കൻ, അലോഷ്യസ് സേവിയർ,​ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ദേശീയ നേതാക്കളായ സച്ചിൻ പൈലറ്റ്, മുകുൾ വാസ്‌‌നിക്, മുഹമ്മദ് അസറുദ്ദീൻ, കെ.ജെ.ജോർജ്, കനയ്യ കുമാർ തുടങ്ങിയവരും പട്ടികയിലുണ്ട്.


Source link

Back to top button