LATEST

കോഴിവില കുത്തനെ താഴ്ന്നു, തിരിച്ചടിക്ക് പിന്നിൽ ഇക്കാരണങ്ങൾ, പ്രവാസികളും പ്രതിസന്ധിയിൽ

വടക്കഞ്ചേരി: കടുത്ത വേനൽച്ചൂടിന് പിന്നാലെ പാചകവാതക വിതരണത്തിലുണ്ടായ പ്രതിസന്ധിയും ചേർന്നതോടെ വടക്കഞ്ചേരി മേഖലയിലെ കോഴി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഒരാഴ്ചയ്ക്കിടെ കോഴി വിലയിൽ ഉണ്ടായ വൻ ഇടിവാണുണ്ടായത്. പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ മേഖലയിലെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചുപൂട്ടി. തുറന്നു പ്രവർത്തിക്കുന്നവയാകട്ടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ചിക്കൻ വിഭവങ്ങൾ കുറഞ്ഞു. ഇതിനു പുറമേ കടുത്ത വേനലിൽ ചൂട് വർധിച്ചതോടെ ഇറച്ചി ഉപഭോഗം പൊതുവേ കുറയുകയും ചെയ്തു. കൂടാതെ, ഉയർന്ന താപനില കാരണം ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും കർഷകർക്ക് ഇരുട്ടടിയായി. മാർച്ച് 24ന് കിലോയ്ക്ക് 124 രൂപയുണ്ടായിരുന്ന ഫാം റേറ്റ് വെറും ഒരാഴ്ച കൊണ്ട് 90 രൂപയിലേക്ക് താഴ്ന്നു. ചിലസ്ഥലങ്ങളിൽ 100 മുതൽ 110 രൂപ വരെയുണ്ട്. കോഴിക്കുഞ്ഞുങ്ങൾക്കും വില കുറഞ്ഞു. ഇപ്പോൾ 13 രൂപക്കാണ് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. 48 രൂപയ്ക്ക് വങ്ങിയ കുഞ്ഞുങ്ങളെയാണ് ഇങ്ങനെ വിൽക്കേണ്ടി വരുന്നത്.


Source link

Back to top button