test del 3

കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്


കോഴിക്കോട് ∙ ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിയുടെ താടിയെല്ലിന് ഗുരുതര പരുക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരുക്കേറ്റത്. തിങ്കൾ രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ– കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയായിരുന്നു കല്ലേറ്. രാത്രി പത്തുമണിയോടെ ട്രെയിന്‍ ഫറോക്കിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ജനലരികിലെ സീറ്റിലിരിക്കുകയായിരുന്ന ഐശ്വര്യയുടെ താടിയെല്ലിനും പല്ലിനും പരുക്കേറ്റു. തുടര്‍ന്ന് ട്രെയിന്‍ കോഴിക്കോട് എത്തിയതോടെ റെയില്‍വെ പൊലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


Source link

Back to top button