CINEMA

സിപിഎം പ്രവർ‌ത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: നിയുക്ത കൗൺസിലറായ ബിജെപി നേതാവിന് 36 വർഷം കഠിനതടവ്

കണ്ണൂർ: തലശേരി മുൻ കൗൺസിലറായ സിപിഎം നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നിയുക്ത കൗൺസിലറടക്കം 10 ബിജെപി പ്രവർ‌ത്തകർക്ക് 36 വർഷം കഠിനതടവ്. സിപിഎം നേതാവ് കൊമ്മൽവയലിൽ പി രാജേഷിനെ വീട് കയറിയാക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് കൊമ്മൽവയലിലെ നിയുക്ത കൗൺസിലർ ബിജെപി നേതാവ് യു പ്രശാന്തിനടക്കം കഠിനതടവ് ശിക്ഷ ലഭിച്ചത്.

2007 ഡിസംബർ 15ന് രാജേഷിനെ വീട് കയറിയാക്രമിച്ച പ്രതികൾ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ തലശേരി അഡീഷണൽ സെഷൻസ് കോടതി 36 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. രാജേഷിന് പുറമേ പിതൃസഹോദരിയെയും അന്ന് പ്രതികൾ ആക്രമിച്ചു. ഓരോ പ്രതിയ്‌ക്കും 1,08,000 രൂപയും പിഴയൊടുക്കണം, പിഴയൊടുക്കിയില്ലെങ്കിൽ കൂടുതൽ കാലം തടവ് അനുഭവിക്കണം. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമായിരുന്നു ആക്രമണം.


Source link

Related Articles

Back to top button