ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം, എയർപോർട്ട് പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം 16-ാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ ദുബായ് എയർപോർട്ടിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവളത്തിന് സമീപത്തെ ഇന്ധനടാങ്കിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.ഇതിനിടെ ദുബായിലും ഖത്തർ തലസ്ഥാനമായ ദോഹയിലും വരുംമണിക്കൂറുകളിൽ ആക്രമണം നടത്തുമെന്നും ജനങ്ങൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ഇറാൻ ദേശീയ ടെലിവിഷനിലൂടെ ഇറാനിയൻ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളിലെ യുഎസ് ബേസുകൾ വഴി ഇറാനെ അമേരിക്ക ആക്രമിച്ചെന്നും ഇതിന് മതിയായ തെളിവുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗച്ചി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.അമേരിക്ക ഇറാനിലെ ഖാർഗ് ദ്വീപുകളെ ആക്രമിക്കാൻ യുഎഇയിലെ തുറമുഖങ്ങളും ഡോക്കുകളും മറയായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഇന്ന് ആക്രമണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. ദുബായിലെ ജബെൽ അലി തുറമുഖത്ത് ഇറാൻ ആക്രമണത്തിന്റെ മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ല. എന്നാൽ ഫുജെറയിലെ തുറമുഖത്തിൽ ഇറാൻ ഡ്രോൺ എണ്ണ സംഭരണ കേന്ദ്രത്തിൽ തകർന്നുവീണ് തീപിടിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. ഫുജൈറ തുറമുഖത്ത് നിന്നും ഇന്ത്യയിലേക്ക് മറ്റൊരു കപ്പൽ ഇതിനിടെ പുറപ്പെട്ടിട്ടുണ്ട്.’ജഗ് ലാഡ്കി’ എന്ന കപ്പലാണ് 80800 ടൺ മർബൺ ക്രൂഡോയിലുമായി പുറപ്പെട്ടത്. ഇതിൽ എണ്ണ നിറയ്ക്കുന്നതിനിടെയാണ് ഇറാൻ തുറമുഖത്ത് ആക്രമണം നടത്തിയത്.
Source link


