NATIIONAL

കോടികള്‍ വാങ്ങിയ പരിചയ സമ്പന്നർ ടീമുകൾക്കു ബാധ്യതയാകുന്നോ? പിള്ളേർ കത്തിക്കയറുമ്പോൾ ടെന്‍ഷന്‍!


ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊൻപതാം പതിപ്പിന് കൊടിയേറിയപ്പോൾ ആരാധകർ കാത്തിരുന്നത് സിക്സറുകളുടെ പെരുമഴയ്ക്കും അപ്രതീക്ഷിത വിജയങ്ങൾക്കുമായിരുന്നു. എന്നാൽ ആദ്യ ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ ചർച്ചയാകുന്നത് അപ്രതീക്ഷിത വിജയങ്ങളേക്കാൾ ഉപരി, ടീമുകളുടെ നെടുംതൂണുകളാകുമെന്ന് കരുതിയ ചില സൂപ്പർ താരങ്ങളുടെ ദയനീയ പ്രകടനമാണ്. ലോകകപ്പിലെ മിന്നും ഫോമും ലേലത്തിലെ റെക്കോർഡ് തുകകളും നൽകിയ ആത്മവിശ്വാസത്തിൽ മൈതാനത്തിറങ്ങിയ പലരും പാതിവഴിയിൽ പതറുന്നതാണ് ആദ്യ വാരത്തിലെ കാഴ്ച. യുവതാരങ്ങൾ അദ്ഭുതങ്ങൾ കാട്ടുമ്പോൾ, പരിചയസമ്പന്നരായ സീനിയർ താരങ്ങളും വമ്പൻ വിലയുള്ള വിദേശ താരങ്ങളും ടീമിന് ബാധ്യതയാകുന്നുവോ എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. ഐപിഎൽ 2026ന്റെ ആദ്യ വാരത്തിൽ ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ നിരാശപ്പെടുത്തിയ 6 പ്രമുഖ താരങ്ങളുടെ പ്രകടനം പരിശോധിക്കാം.ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. ഐപിഎൽ 2026 ലേലത്തിലെ ഏറ്റവും വലിയ തുകയായ 25.20 കോടി രൂപയ്ക്ക് കെകെആറിലെത്തിയ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആണ് പരാജയപ്പെട്ടവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ 10 പന്തിൽ 18 റൺസ് എടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ താരത്തിന് സാധിച്ചില്ല. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വെറും 2 റൺസിന് റണ്ണൗട്ടായി പുറത്തായത് കെകെആറിന് വലിയ തിരിച്ചടിയായി. പഞ്ചാബ് കിങ്സിനെതിരായ മൂന്നാം മത്സരത്തില്‍ നാലു റണ്‍സെടുത്തും പുറത്തായി. പരുക്കുമൂലം ബോളിങ്ങിൽ കാര്യമായ സംഭാവന നൽകാൻ കഴിയാത്തതും ഗ്രീനിന്റെ മൂല്യത്തെ ചോദ്യം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന നിലയിൽ ബാറ്റിങ്ങിൽ താരം പുലർത്തുന്ന മെല്ലെപ്പോക്ക് ആരാധകരെ നിരാശരാക്കുന്നുണ്ട്.∙ സഞ്ജു സാംസൺ (ചെന്നൈ സൂപ്പർ കിങ്സ്)രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്ക് റെക്കോർഡ് ട്രേഡിലൂടെ എത്തിയ സഞ്ജു സാംസണെ സംബന്ധിച്ച് ഇത് ഐപിഎൽ കരിയറിലെ തന്നെ മോശം തുടക്കമാണ്. 18 കോടി രൂപ പ്രതിഫലത്തിൽ സിഎസ്‌കെയിൽ എത്തിയ സഞ്ജുവിന് ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്ക സംഖ്യ കടക്കാൻ പോലും സാധിച്ചില്ല. ആദ്യ മൂന്ന് ഇന്നിങ്സുകളിൽ യഥാക്രമം 6, 7, 9 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകൾ. ആകെ നേടിയത് വെറും 22 റൺസ് മാത്രം. ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം സിഎസ്‌കെയിൽ എത്തിയ സഞ്ജുവിൽ നിന്ന് വലിയ ഇന്നിങ്സുകളാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ സ്ഥിരതയില്ലാത്ത ബാറ്റിങ് സിഎസ്‌കെയുടെ മിഡിൽ ഓർഡറിനെ സമ്മർദത്തിലാക്കുന്നു.


Source link

Back to top button