കോടതിക്ക് മുന്നിൽ കാമുകന്റെ സുഹൃത്തുക്കളും യുവതിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്

താമരശ്ശേരി(കോഴിക്കോട്): കാമുകന്റെകൂടെ പോകാനൊരുങ്ങിയ യുവതിയെ വീട്ടുകാർ തിരികെ കൊണ്ടുപോകാൻ ശ്രമിച്ചതോടെ കാമുകന്റെ സുഹൃത്തുക്കളും യുവതിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്.താമരശ്ശേരി ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിലാണ് കൂട്ടത്തല്ലുണ്ടായത്.ഒടുവിൽ കാമുകന്റെ സുഹൃത്തുക്കൾ യുവതിയെ കാറിൽ കയറ്റി സ്ഥലം വിടുകയായിരുന്നു.മുക്കം ചെറുവാടിയിൽ നിന്ന് കാണാതായ ഇരുപതുകാരിയെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയിരുന്നു.സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി നൽകിയ അനുമതിയുമായി പുറത്തിറങ്ങിയപ്പോൾ യുവതിയുടെ വീട്ടുകാർ തിരികെ കൊണ്ടുപോകാൻ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്.തനിക്ക് യുവതിയെ വിവാഹം ചെയ്ത് നൽകാമെന്നും അതിനുശേഷം കൊണ്ടുപോകാമെന്നും ബന്ധുക്കൾ അറിയിച്ചു.തുടർന്ന് യുവതിയെ കൂട്ടികൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിച്ചു.എന്നാൽ കാമുകനും സുഹൃത്തുക്കളും ഇത് തടഞ്ഞത് ഉന്തിനും തള്ളിനും കാരണമായി.സമീപത്തുള്ളവർ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കൂട്ടയടിയിൽ കലാശിക്കുകയായിരുന്നു.ചെറുവാടി സ്വദേശിയായ യുവതിയെ കഴിഞ്ഞ 4ാം തീയതി രാത്രി 9.30 മുതൽ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകി.തുടർന്നാണ് ഇന്നലെ രാവിലെ പെൺകുട്ടിയെ കാമുകനായ നോർത്ത് കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് കോടതിയിൽ ഹാജരാക്കിയത്.
Source link


