കൊള്ലാം കാശ്മീർ

ഹുബ്ബാലി: രഞ്ജി ട്രോഫി ഫൈനലിൽ ബോളുകൊണ്ടും ജമ്മു കാശ്‌മീരിന്റെ വിളയാട്ടം. ഒന്നാം ഇന്നിംഗ്‌സിൽ 584 റൺസിന് ഓൾഔട്ടായ കാശ്മീർ തുടർന്ന് ഒന്നം ഇന്നിംഗ്‌സിനിറങ്ങിയ കരുത്തുറ്റ കർണാർക ബാറ്റിംഗ് നിരയെ തങ്ങളുടെ വരുതിയിലാക്കി. മൂന്നാം ദിനം സ്‌റ്റമ്പെടുക്കുമ്പോൾ 220/5 എന്ന നിലയിലാണ് കർണാടക. 5 വിക്കറ്റ് ശേഷിക്കെ കാശ്മീരിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറിനേക്കാൾ 364 റൺസ് പിന്നാലാണവർ. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിംഗ്‌സ് ലീഡായിരിക്കും വിജയിയെ നിശ്‌ചയിക്കുക.
സെഞ്ച്വറി നേടി ക്രീസിലുള്ള മായങ്ക് അഗർവാളിലാണ് ( പുറത്താകാതെ 130) കർണാടകയുടെ പ്രതീക്ഷ. സൂപ്പർ ബാറ്റർമാരായ കെ.എൽ രാഹുൽ (13), ക്യാപ്‌ടൻ ദേവ് ദത്ത് പടിക്കൽ (11), കരുൺ നായർ (0), ശ്രേയസ് ഗോപാൽ(27), സ്‌മരൺ (0) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്‌ക്ക് നഷ്‌ടമായത്.ഔഖിബ് നബി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
രാവിലെ 527/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച കാശ്‌മീർ 584 റൺസിന് ഓൾഔട്ടാവുകയായിരുന്നു. പ്രസിദ്ധ് കൃഷ്‌ണ 5 വിക്കറ്റ് വീഴ്‌ത്തി.
ക്യാപ്‌ടന് പിഴ
രണ്ടാം ദിനം കാശ്‌മീരിന്റെ ഒന്നാം ഇന്നിംഗ്‌സിനിടെ കർണാടകയുടെ സബ്‌സ്‌റ്റിറ്റ്യൂട്ട് ഫീൽഡർ കെ.വി അനീഷിനെ തലകൊണ്ടിടിച്ച കാശീമീർ ക്യാപ്ടൻ പരസ് ദോഗ്രയ്‌ക്ക് മാച്ച് ഫീയുടെ 50 ശതമാനം ബി.സി.സി.ഐ പിഴ ശിക്ഷ വിധിച്ചു.
Source link



