LATEST
കൊല്ലത്ത് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു, ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് ആശുപത്രിയിൽ അതിക്രമം

കൊല്ലം : കൊല്ലത്ത് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഗോബിന്ദ ദാസും രാമൻകുളങ്ങര സ്വദേശി അനൂപുമാണ് മരിച്ചത്. കാവനാട് മുക്കാട് 7.30ഓടെയായിരുന്നു അപകടം. പരിക്കേറ്റ ജെതിൻ ദാസിന്റെ നില ഗുരുതരമായി തുടരുന്നു. അനൂപ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനട യാത്രികരെ ഇടിക്കുകയായിരുന്നു.
അതേസമയം ഗുരുതരാവസ്ഥയിൽ എത്തിയിട്ടും മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അനൂപിന്റെ സുഹൃത്തുക്കൾ കൊല്ലം ജില്ലാ ആശുപത്രിയുടെ ചില്ല് അടിച്ചു തകർത്തു. വനിതാ ജീവനക്കാരി ഷീലാകുമാരിക്ക് പരിക്കേറ്റു. പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
Source link


