LATEST

കൊല്ലത്ത്‌ കാട്ടാനയുടെ ആക്രമണത്തിൽ 42കാരന് ഗുരുതരപരിക്ക്; നട്ടെല്ലിനും കൈകാലുകൾക്കും പൊട്ടൽ


കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട 42കാരന് ഗുരുതരപരിക്ക്. കുളത്തൂപ്പുഴ സ്വദേശിയായ പ്രകാശിനാണ് പരിക്കേറ്റത്. വാരിയെല്ലിനും കൈയ്‌ക്കും കാലിനും പൊട്ടലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ജോലികഴിഞ്ഞു മടങ്ങുംവഴിയാണ് പ്രകാശിനെ കാട്ടാന ആക്രമിച്ചത്. കാടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് പോകുംവഴി ഡാലിക്കരിക്കം ഭാഗത്ത് വച്ചായിരുന്നു ആക്രമണം. ആന തുമ്പിക്കൈകൊണ്ട് ഇയാളെ എടുത്തെറിയുകയായിരുന്നു. ആൾതാമസമില്ലാത്ത പ്രദേശമായിരുന്നതിനാൽ ആക്രമണവിവരം മറ്റാരും അറിഞ്ഞില്ല. മണിക്കൂറുകളോളം സഹായത്തിനായി നിലവിളിക്കേണ്ടി വന്നു. ഇതുവഴിയെത്തിയ വാഹനയാത്രക്കാരാണ് പ്രകാശിനെ ആശുപത്രിയിൽ എത്തിച്ചത്. വനഭൂമിയോട് ചേർന്നുള്ള ഡാലി പ്രദേശത്ത് നിരന്തരമായി വന്യജീവി ശല്യം ഉണ്ടാകാറുണ്ടെന്ന് അധികൃതർ പറയുന്നു.


Source link

Related Articles

Back to top button