LATEST

കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം തുടങ്ങി

ബി. ഉണ്ണിക്കണ്ണൻ | Sunday 30 November, 2025 | 1:10 AM

കൊല്ലം: കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്ധന പര്യവേക്ഷണം ആരംഭിച്ചു. കൊല്ലം തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ജാക്ക്അപ്പ് ഡ്രില്ലുകൾ സ്ഥാപിച്ച് 6000 മീറ്റർ ആഴത്തിൽ കിണർ നിർമ്മിച്ചാണ് പര്യവേക്ഷണം.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആഴത്തിലുള്ള പര്യവേക്ഷണ കിണറാണ് കൊല്ലം തീരത്ത് നിർമ്മിക്കുന്നത്.

രണ്ടുവർഷം മുമ്പ് ഓയിൽ ഇന്ത്യ കൊല്ലം തീരത്ത് നടത്തിയ സർവേയിൽ ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചനകൾ ലഭിച്ചിരുന്നു. ഇതേതുടർന്ന് ദ്രാവക, വാതക ഇന്ധന സാന്നിദ്ധ്യം പ്രതീക്ഷിച്ചാണ് പര്യവേക്ഷണം. ഇന്ധന സാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ ഖനനത്തിനാണ് ഓയിൽ ഇന്ധ്യയുടെ ആലോചന. അമേരിക്കൻ ഡ്രില്ലിംഗ് കമ്പനിയായ ഹാലി ബർട്ടണാണ് ഓയിൽ ഇന്ത്യയിൽ നിന്ന് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇവർ സിംഗപ്പൂർ ആസ്ഥാനമായുള്ള ഗ്രേറ്റ് ഷിപ്പ് ഗ്രൂപ്പിന്റെ ജാക്ക്അപ്പ് ഡ്രില്ലിംഗ് റിഗ്ഗായ ഗ്രേറ്റ് ഡ്രിൽ ചായ ഉപയോഗിച്ചാണ് കിണർ നിർമ്മിക്കുന്നത്. കൂറ്റൻ പൈപ്പുകൾ കടലിന്റെ അടിത്തട്ട് തുരന്നിറക്കിയാണ് ദ്രാവക, വാതക സാദ്ധ്യത പരിശോധിക്കുന്നത്.

ഒരുവർഷം കൊണ്ട് കിണർ

ഒരുവർഷം കൊണ്ട് ഒരു പര്യവേക്ഷണ കിണർ നിർമ്മിക്കാനാണ് കരാർ. ആദ്യ കിണറിൽ ഇന്ധന സാന്നിദ്ധ്യമില്ലെങ്കിൽ തൊട്ടടുത്ത് രണ്ടാമതൊരു കിണർ കൂടി നിർമ്മിക്കും. അതിനായാണ് അതിവേഗം നീക്കാവുന്ന ജാക്ക്അപ്പ് ഡ്രിൽ എത്തിച്ചിരിക്കുന്നത്. കൊച്ചി പോർട്ട് കേന്ദ്രീകരിച്ചാണ് തീരസേവനം. അവിടെ നിന്ന് രണ്ട് സപ്ലൈ വെസലുകൾ പര്യവേക്ഷണത്തിന് ആവശ്യമായ പൈപ്പ് അടക്കമുള്ള സാമഗ്രികൾ റിഗ്ഗിൽ എത്തിക്കും. കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗാണ് കൊച്ചി പോർട്ടിൽ കപ്പലുകളുടെ ഏജൻസി നിർവഹിക്കുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button