CINEMA
കൊലയാളിയെ തേടി ഷെയ്ൻ നിഗം , ദൃഢം ട്രെയിലർ

യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പൊലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ’ദൃഢം ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.
കുഴിനിലം സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ ചാർജ്ജെടുക്കുന്നതും തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടർ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
കുഴിച്ചുമൂടിയ ആ പുരുഷ മൃതദേഹവും കൊലയാളിയെ തേടിയുള്ള യാത്രയും. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര ഒരുമിക്കുന്നുണ്ട്.
ഇ ഫോർ എക്സ്പെരിമെന്റ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
മുകേഷ് ആർ. മെഹ് ത, സി. വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ജോമോൻ ജോൺ, ലിന്റോ ദേവസ്യ .
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി .എം. ഉണ്ണിക്കൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം. ജേക്കബ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Source link


