CINEMA
കൊച്ചി ലുലുമാൾ ഷോപ്പിംഗ് സംസ്കാരം മാറ്റിയെഴുതിയെന്ന് സ്റ്റീഫൻ ദേവസ്സി

കൊച്ചി: 13 വർഷം പിന്നിടുന്ന കൊച്ചിയിലെ ലുലുമാൾ സംസ്ഥാനത്തെ ഷോപ്പിംഗ് സംസ്കാരം മാറ്റി എഴുതിയെന്ന് പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി.
ലുലുമാളിന്റെ 13മത് വാർഷികഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആഘോഷപരിപാടികൾക്ക് സ്റ്റീഫൻ ദേവസ്സി ഭദ്രദീപം കൊളുത്തി തുടക്കമിട്ടു. സംഗീതലോകത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി ലുലു കൊച്ചി ഡയറക്ടർ സാദിക് കാസിം , ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ അദ്ദേഹത്തെ ആദരിച്ചു. ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, ലുലു ഇന്ത്യ എച്ച്.ആർ ഹെഡ് അനൂപ് മജീദ് എന്നിവർ പൊന്നാട ചാർത്തി. ആഘോഷങ്ങളുടെ ഭാഗമായി കൂറ്റൻ കേക്കും മുറിച്ചു. സ്റ്റീഫൻ ദേവസ്സി അവതരിപ്പിച്ച സംഗീത നിശയും, തുടർന്ന് ലുലു സ്റ്റാഫുകളുടെ വിവിധ കലാപാരിപാടികളും അരങ്ങേറി.ലുലു പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ്, കൊച്ചി ലുലുമാൾ ജനറൽ മനേജർ വിഷ്ണു ആർ നാഥ്, ലുലു കൊച്ചി എച്ച്.ആർ ഹെഡ് ആന്റോ റൊസാരിയോ, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മനേജർ ജോ പൈനേടത്ത്, ലുലു ഫൺട്യൂറ ജനറൽ മനേജർ അംബാകാപതി, ഓപ്പറേഷൻസ് മനേജർ ഒ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
Source link


