LATEST
കൊച്ചി രാജാവ് കുലദേവതയെ തൊഴാൻ പോയിരുന്ന പാലം, ഉടൻ പൊളിച്ചുനീക്കും, പകരം അഞ്ച് കോടിയുടെ പാലംവരുന്നു

വടക്കാഞ്ചേരി: നഗരത്തിൽ പുഴയ്ക്ക് കുറുകെ സംസ്ഥാനപാതയിൽ പുതിയ പാലം വരുന്നു. കൊച്ചി രാജാവ് നിർമ്മിച്ച പഴയ ഇരുമ്പുപാലം പൊളിച്ചുമാറ്റാൻ തുടങ്ങി. അഞ്ചു കോടി ചെലവഴിച്ചാണ് നിർമ്മാണം. രാജാവിന്റെ കുലദൈവമായ പഴയന്നൂർ ഭഗവതിയെ തൊഴാൻ പോകുന്നതിന് സുഗമ ഗതാഗതം ഉറപ്പാക്കുന്നതിനാണ് പഴയ ഇരുമ്പുപാലം നിർമ്മിച്ചത്.പാലത്തിന് കാലപ്പഴക്കം വന്നതോടെ 1970കളിൽ പുതിയ പാലവും നിർമ്മിച്ചു. പാലത്തിനായി സ്കൂളിന്റെ പറമ്പ്, ചെമ്പകശേരി വീട്, ശ്രീമാൻ സാമിയുടെ വീട് എന്നിവ സർക്കാർ ഏറ്റെടുത്തിരുന്നു. നിലവിൽ പഴയ ഇരുമ്പുപാലം പൊളിച്ചാണ് പുതിയ പാലെം നിർമ്മിക്കുന്നത്.
Source link


